top of page
Search

കണ്ടംകുളത്തി പ്രസവരക്ഷ ചികിത്സ

Updated: Oct 22, 2021


ree

വീടുകളിൽ വെച്ചുള്ള പ്രസവരക്ഷ ചികിത്സയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏറ്റവും എളുപ്പമാർഗ്ഗമാണ് കെ. പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി പ്രസവരക്ഷ ചികിത്സ. സാധാരണ പ്രസവമായാലും സിസേറിയനായാലും ഗര്‍ഭാശയം ചുരുങ്ങുന്നതിനും രോഗാണുബാധ തടയുന്നതിനും അമിതരക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രസവാനന്തര ചികിത്സ അനിവാര്യമാണ്.

മുഴുവന്‍ സമയവും പരിചയസമ്പന്നരായ ഡോക്‌ടറുടെ മേല്‍നോട്ടത്തിലാണ് ഇവിടെ പ്രസവരക്ഷ ചികിത്സകൾ നടത്തുന്നത്. പ്രസവാനന്തരം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിത്യേനയുള്ള ആഹാരരീതി. പ്രസവാനന്തരം ശരീരത്തിനുണ്ടാകുന്ന ക്ഷീണമകറ്റാൻ ഭക്ഷണക്രമത്തില്‍ ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ കൂടാതെ ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നെയ്യില്‍ മൂപ്പിച്ചും ലേഹ്യമാക്കിയും നൽകുന്നു. ശരീരത്തില്‍ അവരവര്‍ക്ക് ഉചിതമായ തൈലമോ കുഴമ്പോ വൈദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കുന്നു.


അമ്മയ്ക്കും കുഞ്ഞിനും രോഗപ്രതിരോധശേഷി ലഭിക്കുന്നതായി പഴമക്കാരുടെ ജീവിതവും ആരോഗ്യാവസ്ഥയും പുനരുജ്ജീവിപ്പിക്കുകയാണ് ആയുർവ്വേദ ചികിത്സ രംഗത്ത് കഴിഞ്ഞ 15 വർഷത്തെ അനുഭവസമ്പത്തിന്റെ കരുത്തിൽ കണ്ടംകുളത്തി പ്രസവരക്ഷ ചികിത്സാപദ്ധതി. നവജാത ശിശുവിന് തികച്ചും അനുയോജ്യമായ രീതിയിൽ കുളി, അമ്മയ്ക്ക് ആയുർവ്വേദ ഔഷധവും ഇലകളും തിളപ്പിച്ച വെള്ളവും കുഴമ്പും ചേർത്ത്കുളി എന്നിവ ഉൾപ്പടെ പ്രസവശേഷം 11 മുതല്‍ 28 ദിവസം വരെ തുടരുന്ന കൃത്യമായ ആരോഗ്യ സംരക്ഷണ ശുശ്രൂഷകള്‍ നടുവേദന, സന്ധിവേദന ഇവയുണ്ടാകാതെ തടയുന്നു. കൂടാതെ അയഞ്ഞ ചർമ്മം പൂർവ്വസ്ഥിതിയിലാക്കാനും ഫിറ്റ്നസ് നിലനിർത്തുവാനും സഹായിക്കുന്നു. അന്തഃസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യങ്ങള്‍, ശരീരഭാരം വളരെ കൂടുകയോ കുറയുകയോ ചെയ്യുക, സന്ധിവാതം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, പ്രസവാനന്തരമുള്ള വിഷാദരോഗം ഇവയ്ക്ക് ഒരു ഉത്തമ പ്രതിവിധി തീർക്കുകയാണ് ഇവിടുത്തെ ചികിത്സകൾ.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8589889200 WhatsApp

 
 
 

Comments


bottom of page