ഗർഭിണീചര്യ
- Wilson K.P

- Oct 31, 2021
- 1 min read
Updated: Feb 14

ആഹാരങ്ങൾ
2 മണിക്കൂർ ഇടവിട്ട് മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക. വയറ്റിൽ ഗ്വാസ് കയറാതിരിക്കാനും കൂടുതൽ ഭക്ഷണം കഴിക്കുവാനും ഈ രീതി സഹായിക്കും.
1 ഗ്ലാസ് പാൽ 2 നേരം കുടിക്കുക. പാൽ ഒരു സമ്പൂർണാഹാരമാണ്. ശരീരത്തിന് ആവശ്വമായ ധാരാളം പോഷകഗുണങ്ങൾ പാലിലുണ്ട്. പ്രസവത്തിനുശേഷം മുലപ്പാൽ ധാരാളം ഉണ്ടാകുവാനും ശരീരത്തിലെ എല്ലുകളുടെ പോഷണത്തിനും പാൽ അത്യാവശ്വമാണ്.

ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക. പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ആവശ്യമായ വൈറ്റമിന്സും മിനറൽസും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ഗർഭാവസ്ഥയിലുണ്ടാവുന്ന പോഷകക്കുറവ് ഇല്ലാതാക്കുകയും ദഹനശക്തിയെ വർധിപ്പിക്കുകയും ചെയ്യും.
8 ഗ്ലാസ് (2 ലിറ്റർ) വെള്ളം ഒരു ദിവസം കുടിക്കുക. ഗർഭിണികൾക്ക് മലബന്ധവും മൂത്രത്തിൽ പഴുപ്പും വരുവാനുള്ള സാധ്യത കൂടുതലായതിനാൽ സാധിക്കുന്നത്രം ധാരാളം വെള്ളം കുടിക്കുക.
ഭക്ഷണങ്ങളെല്ലാം നന്നായി വേവിച്ചു കഴിക്കുക. എല്ലാ ഭക്ഷണങ്ങളും പ്രത്യേകിച്ചു ഇറച്ചി, മീൻ, മുട്ട, മുളപ്പിച്ച ധാന്യങ്ങൾ, തുടങ്ങിയവ നന്നായി കഴുകി വൃത്തിയാക്കി നല്ലവണ്ണം വെന്തതിനുശേഷം മാത്രം കഴിക്കുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
Shark, Tuna മത്സ്യങ്ങൾ, പൈനാപ്പിൾ
മുതിര - ആദ്യത്തെ 4 മാസം വരെ മുതിര ഒഴിവാക്കുക.
അധികം മധുരമുള്ള ബേക്കറി പലഹാരങ്ങൾ
Gestational Diabetes (ഗർഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹം) ഇപ്പോൾ വളരെ കൂടുതലായിട്ടാണ് കണ്ടുവരുന്നത്. അതിനാൽ അതിമധുരങ്ങളായ പലഹാരങ്ങളും സ്വീറ്റ്സും കഴിക്കുന്നത് കുറക്കുക.
ചായ, കാപ്പി - ഇവയിൽ caffein അടങ്ങിയിട്ടുള്ളതിനാൽ ഇവ കുഞ്ഞിന്റെ birth weight കുറക്കാൻ സാധ്യതയുണ്ട്. അതിനാൽ ചായയുടെയും കാപ്പിയുടെയും അളവ് 1 - 2 ചെറിയ കപ്പിലേക്കു കുറയ്ക്കുക. സാധിക്കുമെങ്കിൽ ഒഴിവാക്കുക.
വിഹാരങ്ങൾ

വിഷമങ്ങളും മാനസികസമ്മർദ്ദങ്ങളുമില്ലാതെ എപ്പോഴും സന്തോഷവതിയായിട്ടിരിക്കുക.
സദ്വചനങ്ങളും മാനസികോന്മേഷം നൽകുന്ന കാര്യങ്ങളും ശ്രവിക്കുക.
ദിവസവും അരമണിക്കൂറെങ്കിലും രാവിലെയും വൈകീട്ടും ഒട്ടും ആയാസമില്ലാതെ സാവധാനം നടക്കുക.
വ്യക്തിശുചിത്വം പാലിക്കുക.
നല്ല ചിന്തകളിലും സംഭാഷണങ്ങളിലും ഏർപ്പെടുക.
അധികം ഭാരമുള്ള വസ്തുക്കൾ നിലത്തുനിന്നും ഉയർത്തരുത്.
കിടക്കുമ്പോൾ ചെരിഞ്ഞു മാത്രം കിടക്കുക. സാവധാനം ചെരിഞ്ഞു മാത്രം കിടക്കുന്നിടത്തു നിന്ന് എഴുന്നേൽക്കുക.
7 - 8 മണിക്കുറെങ്കിലും ഉറങ്ങുക.


Comments